വിടില്ല ഞാന്‍! ബാര്‍കോഴ: പുനഃപരിശോധനയ്ക്കു ജേക്കബ് തോമസ്; വീണ്ടും നിയമോപദേശം തേടി; നീക്കം വിജി.ഡെപ്യൂട്ടി ഡയറക്ടറെ മാറ്റിനിര്‍ത്തി

jacob-thomasതിരുവനന്തപുരം: ബാര്‍ കോഴക്കേസ് പൊടി തട്ടിയെടുക്കാന്‍ നീക്കം. ബാര്‍ കോഴ കേസില്‍ പുതിയ നിയമോപദേശം തേടാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. ബാര്‍ കോഴകേസ് പരിഗണിക്കവേ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരിശോധിച്ചുവോ എന്നറിയാനാണ് നിയമോപദേശം തടിയിരിക്കുന്നത്.

വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രനെ മാറ്റി നിര്‍ത്തിയാണ് നിയമോപദേശം തേടിയിരിക്കുന്നത്. നേരത്തെ ഈ കേസില്‍ ശശീന്ദ്രനാണ് വിജിലന്‍സിന് വേണ്ടി കോടതിയില്‍ ഹാജരായത്.  രണ്ടു പ്രാവശ്യം കെ.എം മാണിയ്ക്ക് പണം കൊടുത്തുവെന്ന മൊഴി അടക്കം വിശദമായി പരിശോധിക്കാനാണ്  ഡയറക്ടറുടെ തീരുമാനം. ഇടവേളയ്ക്ക് ശേഷം ഇതോടെ ബാര്‍ കോഴ കേസ് വീണ്ടും സജീവമാകുകയാണ്.

കഴിഞ്ഞ സര്‍ക്കാര്‍ ബാര്‍ കോഴകേസിന്റെ അനേഷണ ചുമതല ഉണ്ടായിരുന്ന ജേക്കബ് തോമസിനെ മാറ്റിയത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി തെറ്റിയ ജേക്കബ് തോമസിനെ കണ്‍സ്ട്രഷന്‍ കോര്‍പറേഷന്റെ എംഡിയാക്കി സര്‍ക്കാര്‍ മാറ്റിയിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഇതോടെ ബാര്‍ കോഴ കേസിന്റെ വിശദമായ പരിശോധനയിലാണ് അദ്ദേഹം. ഇതിന്റെ തുടര്‍ച്ചയാണ് കേസിലെ നിര്‍ണായക മൊഴി അടക്കം വിശദമായി പരിശോധിച്ചുവോ  ഓഎന്നടക്കമുള്ള കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിയമോപദേശം തേടിയിരിക്കുന്നത്.

Related posts