പൊന്‍കുന്നം: വിദ്യാര്‍ഥിനിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയുള്ള സംഭാഷണവും നടത്തിയ മധ്യവയസ്കന് അറസ്റ്റില്‍. പൊന്‍കുന്നം കാവാലിമാക്കല്‍ തകടിത്താഴെ പി.എസ്. സുലൈമാനെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ശല്യം കൂടിയതോടെ വിദ്യാര്‍ഥിനി പിതാവിനോടു കാര്യം പറയുകയും സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയുമായിരുന്നു. പൊന്‍കുന്നം എസ്ഐ എ. നിസാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഫോണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുസ്്ലീം ലീഗിന്റെ പ്രാദേശിക നേതാവ് കൂടിയാണ് അറസ്റ്റിലായ സുലൈമാന്‍.
വിദ്യാര്‍ഥിനിക്ക് ഫോണിലൂടെ അശ്ലീല സന്ദേശം; മധ്യവയസ്കന് റിമാന്‍ഡില്‍
