വീണ്ടും തലൈവി! എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്രസക്തമാക്കി തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ അധികാരത്തിലേക്ക്

jayaചെന്നൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്രസക്തമാക്കി തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ അധികാരത്തിലേക്ക്. 234 അസംബ്ലി സീറ്റില്‍ എഐഎഡിഎംകെ 125 സീറ്റില്‍ ജയിച്ച് ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ്. പ്രധാന എതിരാളികളായ ഡിഎംകെയ്ക്ക് 105 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. പട്ടാളിമക്കള്‍ കക്ഷി രണ്ടു സീറ്റിലും ജയിച്ചു.

ജയലളിതയുടെ എഐഎഡിഎംകെ അധികാരത്തില്‍നിന്നും മാറ്റപ്പെടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 106 മുതല്‍ 120 സീറ്റുകള്‍വരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എഐഎഡിഎംകെയ്ക്ക് 89-മുതല്‍ 101 സീറ്റുകളാണ് അഭിപ്രായ സര്‍വെ നല്‍കിയത്.

Related posts