ബിജുമേനോന്റെ നായികയായി ഇനിയ എത്തുന്നു. വെള്ളക്കടുവ എന്ന ചിത്രത്തിലാണ് ഇനിയ നായികയാകുന്നത്. ചിത്രത്തിന്റെ പേര് താത്കാലികമായി ഇട്ടിരിക്കുന്നതാണെന്നും പേരില്‍ മാറ്റം ഉണ്ടാകുമെന്നും സംവിധായകന്‍ ജോസ് തോമസ് പറഞ്ഞു. ചിത്രത്തില്‍ രണ്ടു നായികമാരാണ് ഉള്ളത്. രൂപികയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്. ബിജു മേനോനെ കൂടാതെ ചിത്രത്തില്‍ ഇന്നസെന്റുംഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണം മേയ് അഞ്ചിനേ ബിജു മേനോന് സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ കഴിയൂവെന്ന് സംവിധായകന്‍ പറഞ്ഞു