ശൗചാലയമില്ലാത്ത വീടുകള്‍ക്ക് ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി

ktm-toiletചാലക്കുടി: നഗരസഭ പ്രദേശത്ത് സ്വന്തമായി ശൗചാലയം ഇല്ലാത്ത 23 കുടുംബങ്ങളെ കണ്ടെത്തി സ്വച്ഛ ഭാരത് മിഷന്റെ ഗാര്‍ഹിക ശൗചാലയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി. നഗരസഭ ഓപ്പണ്‍ സഫിക്കേഷന്‍ ഫ്രി സിറ്റിയായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പ്രഖ്യാപിച്ചു. വൈസ് ചെയര്‍മാന്‍ വിതസന്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുലേഖ ശങ്കരന്‍, എ.എം. ശ്രീധരന്‍, കൗണ്‍സിലര്‍മാരായ കെ.എം. ഹരിനാരായണ്‍, അഡ്വ. ബിജു എസ്.ചിറയത്ത്, നഗരസഭാ സെക്രട്ടറി യു.എസ്.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ജോജോ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദീതാകുമാരി നന്ദിയും പറഞ്ഞു.

Related posts