സാംസംഗിന്റെ സ്മാര്‍ട്ട് വാച്ച് ഗിയര്‍ എസ് 2

watchസാംസംഗ് ഇലക്ട്രോണിക്‌സിന്റെ സ്മാര്‍ട്ട് വാച്ച് ഗിയര്‍ എസ്2 വിപണിയില്‍. കോളുകള്‍ സ്വീകരിക്കുക, മെസേജിനു മറുപടി നല്‍കുക, മാപ്പ് സൂം ചെയ്യുക, പാട്ട് അടുത്ത ട്രാക്കിലേക്ക് മാറ്റുക, ഇ-മെയില്‍ അയക്കുക തുടങ്ങിയ ഒരു സ്മാര്‍ട്ട് ഫോണില്‍ സാധ്യമാകുന്ന മിക്കകാര്യങ്ങളും ഗിയര്‍ എസ്2-വില്‍ അനായാസം സാധിക്കും.

ഗിയര്‍ എസ്2, ഗിയര്‍ എസ്2 ക്ലാസിക് എന്നീ രണ്ടു മോഡലുകളിലാണ് സാംസംഗിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ വരുന്നത്്. ആകര്‍ഷകമായ ബ്ലാക്ക് ഫിനിഷില്‍, ചേര്‍ച്ചയുള്ള ലെതര്‍ ബാന്‍ഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഗിയര്‍ എസ്2 ക്ലാസിക്കും ആധുനിക ഡിസൈനിനോടു താല്‍പര്യം കുറഞ്ഞവര്‍ക്കായി ഗിയര്‍ എസ്2 മോഡലും ഒരുക്കിയിരിക്കുന്നു. ഗിയര്‍ എസ്2-വിന് വിവിധങ്ങളായ ഡയല്‍ ഫേസുകളും, സ്ട്രാപുകളും ലഭ്യമാണ്.

Related posts