തൃശൂര്‍: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുത്ത വര്‍ഷം മുതല്‍ പാചകവാതകം ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കേരള സ്കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിരന്തരമായുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബീന ബാലന്‍ പറഞ്ഞു. 150 വിദ്യാര്‍ഥികള്‍ വരെയുള്ള വിദ്യാലയത്തിലെ പാചക തൊഴിലാളികള്‍ക്ക് 350 രൂപയും അതിനു മുകളില്‍ വിദ്യാര്‍ഥികളുള്ളിടത്ത് ഓരോ കുട്ടിക്കും എട്ടുരൂപ വച്ചും ദിവസവേതനം നല്‍കാന്‍ തീരുമാനമായി. എല്ലാവിദ്യാലയങ്ങളിലും തൊഴിലാളികളുടെ രജിസ്റ്റര്‍ നിര്‍ബന്ധമാക്കാനും തീരുമാനമായി.
സ്കൂളില്‍ പാചകത്തിന് ഇനി മുതല്‍ എല്‍പിജി
