ആണിരോഗത്തിനു ഹോമിയോ ചികിത്സ
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം എവിടെയെല്ലാം? ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും(heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദം അനുഭവപ്പെടുന്ന...