വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ ബ്ര​ദ​ർ ബി​ജോ​യെ ര​ക്ഷി​ക്കാ​ൻ ശ്രമിച്ചപ്പോള്‍..! തെ​ല​ങ്കാ​ന​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ല​യാ​ളി വൈ​ദി​ക​നും വൈ​ദി​ക വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ല​യാ​ളി വൈ​ദി​ക​നും വൈ​ദി​ക വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു.

ക​പ്പു​ച്ചി​ൻ സ​ഭാം​ഗ​ങ്ങ​ളാ​യ ഫാ.​ടോ​ണി സൈ​മ​ൺ പു​ല്ലാ​ട​ൻ, റീ​ജ​ന്‍റ് ബ്ര​ദ​ർ ബി​ജോ തോ​മ​സ് പാ​ലം​പു​ര​യ്ക്ക​ൽ എ​ന്നി​വ​രാ​ണ് മു​ങ്ങി മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ അ​ദി​ലാ​ബാ​ദി​ലെ ചെ​ന്നൂ​രി​ൽ നി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ ബ്ര​ദ​ർ ബി​ജോ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫാ.​ടോ​ണി​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​രു​വ​രും ചെ​ന്നൂ​രി​ലെ അ​സീ​സി ഹൈ​സ്കൂ​ളി​ൽ സേ​വ​നം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ക​പ്പു​ച്ചി​ൻ സ​ഭ​യു​ടെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് അം​ഗ​ങ്ങ​ളാ​ണ്.

ല​ണ്ട​നി​ൽ നി​ന്ന് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് ബ്ര​ദ​ർ ബി​ജോ ക​പ്പു​ച്ചി​ൻ സ​ഭ​യി​ൽ ചേ​ർ​ന്ന​ത്.

Related posts

Leave a Comment