പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന് ബിജെപി എംഎല്‍എ; എംഎല്‍എയ്‌ക്കെതിരേ വനിതാ കമ്മീഷന്‍ നോട്ടീസ്

മും​ബൈ: യു​വാ​ക്ക​ളോ​ട് അ​വ​രു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നു​ത​രാ​മെ​ന്ന ബി​ജെ​പി എം​എ​ൽ​എ രാം ​ക​ദ​മി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​ഹാ​രാ​ഷ്ട്ര വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു. സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ൽ എ​ട്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ല്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം. ഘ​ട്കോ​പ്പ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ക​ദം.

ദ​ഹി ഹ​ണ്ടി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ക​ദ​മി!​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. ’’നി​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും അ​വ​ൾ അ​ത് നി​ര​സി​ക്കു​ക​യും ചെ​യ്താ​ൽ നി​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി എ​ന്‍റെ അ​ടു​ത്ത് വ​രു​ക. അ​വ​ർ​ക്കു​കൂ​ടി പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​യാ​ൽ ഞാ​ന​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് നി​ങ്ങ​ൾ​ക്ക് ത​രും’’​ഇ​താ​യി​രു​ന്നു ക​ദ​മി​ന്‍റെ വാ​ക്കു​ക​ൾ. രാം ​ക​ദ​മി​നെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ എം​എ​ൽ​എ വ്യാ​ഴാ​ഴ്ച മാ​പ്പു​പ​റ​ഞ്ഞി​രു​ന്നു. എം​എ​ൽ​എ മാ​പ്പു​പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ദം അ​വ​സാ​നി​ച്ചു​വെ​ന്നു ബി​ജെ​പി വ​ക്താ​വ് മാ​ധ​വ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

Related posts