പോലീസില് അടുത്തഘട്ട പിരിച്ചുവിടല് നടപടി തുടങ്ങി. ഇത്തവണ ഡിവൈഎസ്പിമാരടക്കം പത്തുപേര്ക്ക് ജോലി നഷ്ടമാകും.
ഇവര്ക്ക് കാരണം കാണിക്കല് നോട്ടീസ് ഉടന് നല്കും. തുടര്നടപടികളും വേഗത്തിലാക്കും. പിരിച്ചുവിടേണ്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയാണു ജില്ലാ പോലീസ് മേധാവികളും സംസ്ഥാന സ്പെഷല് ബ്രാഞ്ചും നല്കിയത്.
ഇതില് മൂന്ന് ഡിവൈഎസ്പിമാര്, നാല് ഇന്സ്പെക്ടര്മാര്, മൂന്ന് എസ്ഐമാര് എന്നിവര്ക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോള് സേനയ്ക്കു പുറത്തുള്ള സ്പെഷല് യൂണിറ്റുകളിലാണ്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസര്കോട് ജില്ലകളില് ജോലി ചെയ്യുമ്പോള് ഒന്നിലധികം കേസുകളില്പ്പെടുകയും തുടര്ച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള നാല് ഇന്സ്പെക്ടര്മാരും.
ഗുണ്ടമണ്ണുമാഫിയ ബന്ധവും സ്പെഷല് ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് മൂന്ന് ഡിവൈഎസ്പിമാരിലും കണ്ടെത്തിയത്.
ക്രിമിനല് കേസുകളില്പ്പെട്ട പൊലീസുകാരുടെ പൂര്ണ പട്ടിക നല്കാന് ജില്ലാ പൊലീസ് മേധാവികള്ക്കു ഡിജിപി ഒരു മാസംകൂടി