സോഷ്യല്‍ മീഡിയ ആളുകള്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഇടം മാത്രമല്ല, പലവിധ മാര്‍ക്കറ്റിംഗിനുള്ള സ്ഥലം കൂടിയാണെന്ന് ആളുകള്‍ തിരിച്ചറിയുന്ന കാലമാണിത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗ്, പത്രങ്ങളിലൂടെയും ചാനലിലൂടെയുമുള്ള മാര്‍ക്കറ്റിംഗിനേക്കാള്‍ പ്രയോജനം ചെയ്യും.
അത് മനസ്സിലാക്കിയതു കൊണ്ടാകും ഒരു പത്തുവയസ്സുകാരന് തന്റെ അച്ഛന്റെ തെരുവോര കച്ചവടം മെച്ചപ്പെടുത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ചെയ്തത്.
ഈ വീഡിയോ നിരവധി പേര് ഷെയര്‍ ചെയ്തോടെ കടയിലേക്ക് ജനപ്രവാഹമായി. സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗ് വളരെ ഫലപ്രദവും വേഗതയേറിയതുമാണെന്ന് ഇതു തെളിയിക്കുന്നു.
മുഹമ്മദ് അദ്നാന് എന്ന ഹൈദരാബാദുകാരനാണ് വീഡിയോയിലൂടെ പിതാവിന്റെയും തന്റെയും ജീവിതം മാറ്റിമറിച്ചത്.
ചിക്കന്‍ ഹലീം വില്‍ക്കുന്ന തന്റെ അച്ഛന്റെ കട പരിചയപ്പെടുത്തിക്കൊണ്ടാണ് കുട്ടി വീഡിയോ ചെയ്തത്. ബോറാബന്ധയില് ചിക്കന്‍ ഹലീം വില്‍ക്കുന്ന അച്ഛന്റെ കട എല്ലാവരും സന്ദര്‍ശിക്കണമെന്ന് മാത്രമാണ് മുഹമ്മദ് പറഞ്ഞത്.
നെയ്യ്, കശുവണ്ടിപ്പരിപ്പ്, വറുത്തെടുത്ത സവാള, ഷെര്‍വ എന്നിങ്ങനെ കടയിലെ സാധനങ്ങളെല്ലാം കുട്ടി പരിചയപ്പെടുത്തുന്നുണ്ട്.
ഈ വീഡിയോ നിരവധി പേര് ഷെയര്‍ ചെയ്തോടെ കടയിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തിതുടങ്ങി. പിതാവിനെ സഹായിക്കാനുള്ള കുട്ടിയുടെ പ്രയത്നത്തെ ഒരുപാടാളുകള്‍ അഭിനന്ദിക്കുന്നുണ്ട്.