ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
പ്രതിമാസം 153.40 രൂപയ്ക്ക് (ജിഎസ്ടി ഉൾപ്പെടെ) പേ ചാനലടക്കം 100 ചാനലുകൾ കാണാനുള്ള പാക്കേജ് പ്രഖ്യാപിച്ചു. പ്രേക്ഷകർക്ക് ഇഷ്ടമുള്ള ചാനൽ തെരഞ്ഞെടുക്കാനുള്ള അവസരവും ഈ പാക്കേജിലുണ്ട്.
ഫെബ്രുവരി ഒന്നു മുതൽ ഈ പാക്കേജ് നിലവിൽ വരുമെന്നും ട്രായ് അറിയിച്ചു. അതേസമയം, ഈ പാക്കേജിൽ എച്ച്ഡി ചാനലുകൾ ഉൾപ്പെടുത്തിയിട്ടില്ല.