ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി.ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ടയുടെ ഖനനത്തിനിടെയാണു വാഗണിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണു തടികൊണ്ടുള്ള ഈ വാഗൺ. 1930ലാണ് ഇത് ഉപയോഗിച്ചത്.
കടുംചുവപ്പു പെയിന്റാണ് വാഗണിൽ പൂശിയിരുന്നത്. മഞ്ഞ പെയിന്റിലുള്ള അക്ഷരങ്ങളും കാണാം. എഴുത്തുകൾ വ്യക്തമായി വായിക്കാം. പെയിന്റിനും കാര്യമായ മങ്ങൽ സംഭവിച്ചിട്ടില്ല. പ്രാദേശിക ചരക്കുനീക്കത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വാഗൺ.
യുകെയിൽ അക്കാലത്ത് ചരക്കുനീക്കത്തിനു ധാരാളമായി ഗുഡ്സ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നു. അതേസമയം, ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആസ്ഥാനത്തുനിന്ന് 500 മൈൽ അകലെ കുഴിച്ചിട്ടനിലയിൽ വാഗൺ കണ്ടെത്തിയതു ദുരൂഹമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.