കഴിഞ്ഞ് നൂറ് വർഷങ്ങളായി ഭൂമിയിൽ ജീവിച്ചു വരികയായിരുന്നുവെന്ന് കരുതപ്പെടുന്ന ഭീമൻ ആമയെ കണ്ടെത്തി. ഗാലാപഗോസ് ദ്വീപ് സമൂഹത്തിലുള്ള ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നുമാണ് ഈ ആമയെ കണ്ടെത്തിയത്. ചെലോനോയിഡിസ് ഫന്റാസ്റ്റിക്കസ് എന്നയിനത്തിൽപ്പെടുന്ന ആമയാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി.
ഈ വംശത്തിൽപ്പെട്ട ആമയെ അവസാനമായി കണ്ടത് 1906ലാണ്. ഗാലാപഗോസിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ ആമയിപ്പോൾ ഉള്ളത്. ആമയുടെ കൃത്യമായ പ്രായം കണ്ടെത്തുവാനുള്ള പഠനത്തിനൊരുങ്ങുകയാണ് ഗവേഷകരിപ്പോൾ. ഈ വർഗത്തിൽപ്പെട്ട മറ്റ് ആമകളെയും ഇവിടെ നിന്നും കണ്ടെത്തുവാൻ സാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.
അപൂർവങ്ങളായ സസ്യ-ജന്തു ജാലങ്ങൾ നിരവധിയുള്ള ദ്വീപാണ് ഗാലപ്പഗോസ്. പരിണാമത്തെക്കുറിച്ചുള്ള ചാൾസ് ഡാർവിന്റെ ഒറിജിനൽ ഓഫ് സ്പീഷിസിൽ ഈ ദ്വീപ് സമൂഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.