100 വയസുകാരൻ വരന് വധു 102കാരി മുത്തശി. അമേരിക്കയിലെ ഓഹിയോയിൽ താമസിക്കുന്ന ഈ രണ്ട് ഇണക്കുരുവികളുടെ പേര് ജോണ്, ഫില്ലിസ് എന്നാണ്.
ഒഹിയോയിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഡേറ്റിംഗിലായിരുന്നു. രണ്ടു പേരുടെയും പങ്കാളികൾ വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞിരുന്നു. ജീവിതത്തിലെ ഏകാന്തതയെ അകറ്റി നിർത്തുവാനാണ് പരസ്പരം മനസിലാക്കിയ ഇരുവരും ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചത്.
ഫില്ലിസ് മുത്തശി ഓഗസ്റ്റിൽ 103മത്തെ ജന്മദിനം ആഘോഷിക്കുവാനൊരുങ്ങുകയാണ്. കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കുന്നതാണ് ഞങ്ങളുടെ പ്രണയരഹസ്യമെന്നാണ് ഇരുവരും പറയുന്നത്. അടുത്തിടെ അമേരിക്കയിൽ വൃദ്ധർ തമ്മിലുള്ള വിവാഹം വർദ്ധിച്ചുവരികയാണെന്നാണ് പഠനം തെളിയിക്കുന്നത്.