പ്രായമാകുന്നതോടെ ആളുകൾ തങ്ങളുടെ വീടിനുള്ളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് സാധാരണ നമ്മൾ കാണാറ്. എന്നാൽ സിയാറ്റിൽകാരനായ സ്റ്റ്യൂ വില്യംസണ് അങ്ങനെയല്ല. പ്രായംകൂടുംതോറും അദ്ദേഹത്തിന്റെ ഉത്സാഹം കൂടിവരുകയാണ്.
ഒടുവിൽ തന്റെ നൂറാം ജന്മദിനം അദ്ദേഹം ആഘോഷിച്ചതാകാട്ടെ പറന്നുകൊണ്ടിരുന്ന ഒരു വിമാനത്തിൽനിന്ന് താഴേക്ക് ചാടിക്കൊണ്ട്. പാരച്യൂട്ടടക്കമുള്ള സർവ സന്നാഹങ്ങളുമായിട്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ ചാട്ടം.
ചാട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ സ്കൈ ഡൈവിംഗ് ചെയ്യുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ വ്യക്തിയായി സ്റ്റ്യൂ. അടുത്ത ജന്മദിനത്തിലും വിമാനത്തിൽനിന്ന് ചാടി ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്റ്റ്യു പറഞ്ഞു.