ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടുവെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത.
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ തുറക്കണമെന്നും ഔട്ട്ലറ്റുകള് ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്ലറ്റുകള് തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്കി.
എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ എന്നാണ് വിവരം.