അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരന്പരയിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. ഫെബ്രുവരി ആറ് മുതൽ 11വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ x വിൻഡീസ് ഏകദിന പരന്പര.
കോവിഡ്-19 രോഗ പ്രതിസന്ധിയാണ് കാണികൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനം രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ 1000-ാമത് ഏകദിന മത്സരമാണ്. ലോക ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ.