ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതാ..! മോദിയുടെ കമ്പനിയില്‍ നിന്ന് 10,000 വാച്ചുകള്‍ പിടികൂടി; ഇതുവരെ പിടിച്ചെടുത്തത് 5000 കോടിയുടെ വസ്തുക്കള്‍

മും​ബൈ: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ഡി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ന​ട​ത്തി​യ റെ​യ്ഡി​ൽ പ​തി​നാ​യി​രം വാ​ച്ചു​ക​ൾ പി​ടി​കൂ​ടി. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ് വ​ച്ചു​ക​ളെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​ല​യി​ട​ത്തു​നി​ന്നാ​യി 176 സ്റ്റീ​ൽ അ​ല​മാ​ര​ക​ളും ഇ​രു​നൂ​റോ​ളം ഇ​രു​ന്പ്, പ്ലാ​സ്റ്റി​ക് പെ​ട്ടി​ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 5000 കോ​ടി രൂ​പ​യി​ലേ​റെ മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പോ​ർ​ഷെ പ​ന​മെ​ര, റോ​ൾ​സ് റോ​യ്സ് ഗോ​സ്റ്റ്, ര​ണ്ട് മെ​ഴ്സി​ഡ​സ് ബെ​ൻ​സ്, മൂ​ന്നു ഹോ​ണ്ട, ഒ​രു ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ, ഇ​ന്നോ​വ കാ​റു​ക​ളാ​ണു പി​ടി​ച്ച​ത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 11, 300 കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്.

Related posts