100-ാം വയസില്‍ 25-ാമം ജന്മദിനം ആഘോഷിച്ച് മുത്തശി. ഇംഗ്ലണ്ടിലെ പോര്ട്ട്സ്മൗത്തില് ബ്രൂണല്‍ കോര്‍ട്ടില്‍ താമസിക്കുന്ന ഡോറിസ് ക്ലിഫ് എന്ന് പേരുള്ള മുത്തശിയാണ് അല്‍പ്പം വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിക്കുന്നത്.
1920 ഫെബ്രുവരി 29ന് ജനിച്ച മുത്തശിക്ക് പ്രായം ഇപ്പോഴും 25 മാത്രമേ ആയിട്ടുള്ളു. മകള്‍ക്കും മരുമകനും ഒപ്പമാണ് ഏറെ പ്രത്യേകതകളുള്ള തന്റെ പിറന്നാള്‍ മുത്തശി ആഘോഷിച്ചിരുന്നു.
മുത്തശിക്കൊപ്പം സമപ്രായക്കാരായ കൂട്ടുകാരും വൃദ്ധസദനത്തിലെ അന്തേവാസികളും ജീവനക്കാരുമെല്ലാം സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
പ്രശസ്തയാകുവാന്‍ എന്റെ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചു. 100 വയസ് തികയുന്നത് വളരെ ദാര്‍ശനികമായി ആണ് എനിക്ക് തോനുന്നത്.
എന്റെ പുതിയ സുഹൃത്തുക്കളുമായും കുടുംബവുമായും ഈ സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബിബിസിയോട് മുത്തശി പറഞ്ഞു.