ഓള് ഇന്ത്യ മജ്ലിസി ഇത്തിഹാദുള് മുസ്ലീമിന്( എഐഎംഐഎം) നേതാവ് അസദുദ്ദീന് ഒവൈസി എംപിയുടെ ദീര്ഘായുസിനായി 101 ആടുകളെ ബലികൊടുത്ത് അനുയായികളുടെ പ്രാര്ഥന.
ഹൈദരാബാദില് ഞായറാഴ്ചയാണ് ആടുകളെ ബലികൊടുത്തുകൊണ്ട് ഒവൈസിയുടെ അനുയായി പ്രാര്ഥന നടത്തിയത്.
ദിവസങ്ങള്ക്ക് മുമ്പ് ഉത്തര്പ്രദേശിലെ മീററ്റില് വെച്ച് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്ക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപെടുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം ഒവൈസിയുടെ ദീര്ഘായുസിനും സുരക്ഷയ്ക്കുമായി അനുയായികള് വിവിധ സ്ഥലങ്ങളിലായി പ്രാര്ഥനകള് നടത്തിവരികയാണ്.
ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷവര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി ഏര്പ്പെടുത്താന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയിരുന്നു. എന്നാല് ഒവൈസി ഇത് നിരസിച്ചു.
ഉത്തര്പ്രദേശിലെ മീററ്റില് തിരഞ്ഞെടുപ്പ് പരിപാടികളില് പങ്കെടുത്തതിന് ശേഷം തിരികെ ഡല്ഹിയിലേക്ക് മടങ്ങി വരവേ ആയിരുന്നു ഒവൈസിയുടെ വാഹനത്തിനു നേരെ വെടിയുതിര്ത്തത്.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.