ചേർത്തല: 108 ആംബുലൻസ് ജീവനക്കാർ മാർച്ച് മൂന്നിന് രാവിലെ എട്ടുമുതൽ 11 വരെ പണിമുടക്കും. കേരള 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ-സിഐടിയു ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ശന്പള കുടിശികയും ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളും ട്രെയിനിംഗ് കിറ്റ്, നിയമനരേഖ, തിരിച്ചറിയൽ കാർഡ് എന്നിവയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.
ഹൈദരാബാദ് ആസ്ഥാനമായ ഡിവികെ ഇഎംആർഐ കന്പനിയാണ് കേരളത്തിൽ 108 ആംബുലൻസ് നടത്തിപ്പ് അവകാശത്തിന് കരാറെടുത്തിരിക്കുന്നത്.
ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും നൽകേണ്ടത് ഇവരാണ്. എന്നാൽ, ഇവയൊന്നും യഥാസമയം നൽകുന്നില്ല. കന്പനി അധകൃതരും യൂണിയൻ പ്രതിനിധികളും പല തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പഹരിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സൂചനാ പണിമുടക്കും തുടർന്ന് അനിശ്്ചിതകാല പണിമുടക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് സിജിൻ മാത്യുവും സെക്രട്ടറി വി.ആർ. രാജിസും അറിയിച്ചു.