‘കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ 108 ആംബുലൻസിന്റെ സേവനം കൊയിലാണ്ടിയിലും. പുതിയ ആംബുലൻസിൽ പരിശീലനം ലഭിച്ച ഡ്രൈവറടക്കം വിദഗ്ധ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാവും.റോഡപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വേണ്ടിയാണ് “കനിവ്’ എന്ന പേരിൽ ആംബുലൻസ് ഇറക്കിയത്.
ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സൗകര്യം ഉണ്ടായിരിക്കും. കൊയിലാണ്ടിയിൽ പന്തലായനി ബ്ലോക്കിന്റെ കീഴിൽ തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെന്ററിലാണ് ഇപ്പോൾ ആംബുലൻസ് ഉള്ളത്.108 നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാവും.