ട്രെ​യി​നി​ല്‍ എ​ത്തും, ഫ്‌​ളൈ​റ്റി​ല്‍ മ​ട​ങ്ങും ! എ​ടി​എമ്മിൽ കൃ​ത്രി​മം കാട്ടി 10 ലക്ഷം ത​ട്ടിയ പ്രതികള്‍ ചില്ലറക്കാരല്ല ​

കൊ​ച്ചി: ബാ​ങ്ക് എ​ടി​എം മെ​ഷീ​നുകളി​ല്‍ കൃ​ത്രി​മം കാട്ടി പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെടുത്ത ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​ത്തെ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

രാ​ജ​സ്ഥാ​ന്‍ ആ​ല്‍​വാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഫ് അ​ലി സ​ര്‍​ദാ​രി (26), ഷാ​ഹി​ദ് ഖാ​ന്‍ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ഡി​സം​ബ​ര്‍ 25, 26 തീ​യ​തി​ക​ളി​ല്‍ ഇ​ട​പ്പ​ള്ളി, പോ​ണേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മു​ക​ളി​ല്‍നിന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂപ തട്ടിയെടുത്ത കേസിന്‍റെ അന്വേഷണത്തിനിടെയാണ് അറസ്റ്റ്.

ര​ണ്ടോ മൂ​ന്നോ പേ​രു​ള്ള സം​ഘ​ങ്ങ​ളാ​യി എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ​ത്തി മെ​ഷീ​നി​ലേ​ക്കുള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദിച്ചശേഷമാണ് സംഘത്തിന്‍റെ തട്ടിപ്പ്.

വി​വി​ധ ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ന്‍​വ​ലി​ച്ചശേഷം ബാ​ങ്കു​മാ​യി ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി​പ്പെ​ട്ട് പ​ണം തി​രി​ച്ച് അ​ക്കൗ​ണ്ടി​ല്‍ വ​രു​ത്തുന്നതാണ് ഇവരുടെ രീതി.

കൊ​ച്ചി​യി​ലെ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ല്‍നിന്ന് ​പ്ര​തി​ക​ള്‍ ഈവിധം പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​ ത​ട്ടി​യെടുത്തതായി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

എളമക്കരയിലും വൈപ്പിനിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

എ​സ്ബി​ഐ പോ​ണേ​ക്ക​ര ബ്രാ​ഞ്ച് മാ​നേ​ജ​രു​ടെ പ​രാ​തിപ്ര​കാ​രം ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വരവേ, ത​ട്ടി​പ്പു സം​ഘം ഡ​ല്‍​ഹി​യി​ല്‍നിന്നു ​വി​മാ​ന​മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തിയെന്ന വി​വ​രം ലഭിക്കുകയും കു​സാ​റ്റ് ഭാ​ഗ​ത്തു​വ​ച്ച് ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അറ​സ്റ്റു ചെ​യ്യു​ക​യുമാ​യി​രു​ന്നു.

സെ​ന്‍​ട്ര​ല്‍ എ​സി സി.​ ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ​ബ് ഇൻസ്പെ​ക്ട​ര്‍​മാ​രാ​യ ആ​ര്‍.​എ​സ്. വി​പി​ന്‍, ടി.​എ​ക്‌​സ്.​ ജ​യിം​സ്, എ.​കെ. എ​ല്‍​ദോ, എ​എ​സ്‌​ഐ​മാ​രാ​യ കെ.​ബി. ബി​നു, വി​ജ​യ​കു​മാ​ര്‍, ഷി​ബു ജോ​ര്‍​ജ്, സി​പി​ഒ​മാ​രാ​യ രാം​ദാ​സ്, അ​നീ​ഷ്, നി​തി​ന്‍ കെ.​ ജോ​ണ്‍ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ട്രെ​യി​നി​ല്‍ എ​ത്തും, ഫ്‌​ളൈ​റ്റി​ല്‍ മ​ട​ങ്ങും

ക​വ​ര്‍​ച്ച​യ്ക്കാ​യി ട്രെ​യി​നി​ല്‍ എ​ത്തി മോ​ഷ​ണം ന​ട​ത്തി​യശേ​ഷം ഫ്‌​ളൈ​റ്റി​ല്‍ മ​ട​ങ്ങു​ന്ന​താ​ണ് പ്രതികളുടെ പതിവ്.

പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍നിന്നു വി​വി​ധ ബാ​ങ്കു​ക​ളു​ടെ 44 എ​ടി​എം കാ​ര്‍​ഡു​ക​ളും ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, പാ​ന്‍ കാ​ര്‍​ഡു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​കൾ എ​ന്നി​വ​യും പിടിച്ചെടുത്തു.

സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഡി​സി​പി പ​റ​ഞ്ഞു.

Related posts

Leave a Comment