ലോട്ടറി നറുക്കെടുപ്പിൽ നാല് കോടി ലഭിച്ചയാൾ ആത്മഹത്യ ചെയ്യ്തു.തായ്ലൻഡ് സ്വദേശിയായ നാൽപ്പത്തിരണ്ട്കാരൻ ജിറാവുത്ത് പോംഗ്ഫാൻ ആണ് അമിത സന്തോഷത്തിനൊടുവിൽ ആത്മഹത്യ ചെയ്യ്ത് ജീവിതം അവസാനിപ്പിച്ചത്.
ഇദ്ദേഹം നവംബറിൽ വാങ്ങിയ ടിക്കറ്റിന് 42 മില്യണ്‍ തായ് ബത്ത് (4.2 കോടി രൂപ) സമ്മാനം ലഭിച്ചിരുന്നു.ആഹ്ലാദം അടക്കാനാവാതിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പിറ്റെ ദിവസം ടിക്കറ്റിനു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് അത് തനിക്ക് നഷ്ടമായ വിവരം അദ്ദേഹം ഞെട്ടലോടെ മനസിലാക്കിയത്.
മാനസികസംഘർഷത്തിനും സങ്കടത്തിനും പിടിയിലമർന്ന് അദ്ദേഹം സ്വയം വെടിയുതിർത്താണ് മരിച്ചത്. തനിക്ക് സമ്മാനം ലഭിച്ചിരുന്നെത് സത്യമായിരുന്നുവെന്നും അതിന്റെ പേരിൽ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നു