കൊച്ചി: പത്തു കിലോയിലധികം സ്വർണം ഉപയോഗിച്ച് തയാറാക്കിയ ഫ്രോക്കും ക്രൗണുമായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്. അഞ്ചു മാസം കൊണ്ട് തയാറാക്കിയ ഇവ ഇന്ത്യയിൽ ആദ്യമാണെന്ന് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വർണത്തിന് പുറമേ റൂബി, എമറാൾഡ് തുടങ്ങിയവയുടെ അലങ്കാരവും പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചുള്ള മിനാവർക്കുകളും വസ്ത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും കൈകൊണ്ട് നിർമിച്ചിട്ടുള്ള ഗോൾഡ് ഫ്രോക്കിന് പണിക്കൂലിയടക്കം 3.5 കോടിയോളം രൂപ വിലവരും.
ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും ഇത് പ്രദർശിപ്പിക്കും. തൃശൂർ ഷോറൂമിൽ 21ന് വൈകുന്നേരം നാലു മുതൽ ഗോൾഡ് ഫ്രോക്കിന്റെ പ്രദർശനം ഉണ്ടായിരിക്കുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു. പത്രസമ്മേളനത്തിൽ ജനറൽ മാനേജർ സി.പി.അനിലും പങ്കെടുത്തു.