കുടുംബത്തെ സഹായിക്കാന്‍ സോക്സ് വില്ക്കാന് ഇറങ്ങിയ കുട്ടിക്ക് സഹായ ഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി.
10 വയസുള്ള ഒരു ആൺകുട്ടി ലുധിയാനയിലെ റോഡുകളിൽ സോക്സ് വിൽക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വൻഷ് സിങ് എന്ന കുട്ടിയാണ് കുടുംബം സംരക്ഷിക്കുന്നതിനായി സോക്സ് വിൽക്കാൻ മുന്നിട്ടിറങ്ങിയത്.
വൻഷിന്റെ അച്ഛൻ പരംജിത് സോക്സ് വിൽപ്പനക്കാരനാണ്. അമ്മ റാണി വീട്ടമ്മയും. അച്ഛനുമ്മയും മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമടങ്ങിയ വൻഷിന്റെ കുടുംബം ഹൈബോവൽ എന്ന പ്രദേശത്ത് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്.
സാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു.
തുടര്‍ന്നാണ് സോക്സ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്.വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇടപെടുകയായിരുന്നു.
കുട്ടിയെ നേരിട്ട് വീഡിയോ കോൾ ചെയ്ത അദേഹം കുടുംബത്തിന് രണ്ടു ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
മാത്രമല്ല അവൻ നേരത്തെ പഠിച്ച സ്കൂളിൽ തുടർ പഠനത്തിനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു.ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്റെ ട്വിറ്റർ പേജിൽ വൻഷിന്റെ വീഡിയോ പങ്കുവച്ചിരുന്നു.