കേവലം 11 വയസുള്ള ബാലന് ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 20 ലക്ഷം രൂപ. അവസാനം പിടിയിലായപ്പോള്‍ കുട്ടിക്കള്ളന് പറഞ്ഞതു കേട്ട് പോലീസുകാരുടെ വരെ കണ്ണുതള്ളി.
ഹരിയാനയിലാണ് സംഭവം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ നിന്നാണ് 11 വയസ്സുകാരന് 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. സ്റ്റാഫ് അംഗങ്ങള്‍ എല്ലാവരും ബാങ്കില്‍ നില്‍ക്കുമ്പോളായിരുന്നു കുട്ടി പണവുമായി കടന്നുകളഞ്ഞത്.
ഹരിയാനയിലെ ജില് ജില്ലാ ഗ്രാമവികസന ഏജന്‍സിക്ക് മുന്നില്‍ ഉള്ള പി എന്‍ പി ശാഖയില്‍ നിന്നാണ് 11 വയസ്സുകാരന് പണം മോഷ്ടിച്ചത്. ക്യാഷര്‍ തന്റെ ക്യാബിനില്‍ നിന്ന് പുറത്തു പോയപ്പോള്‍ കുട്ടി അകത്തേക്ക് പ്രവേശിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ കെട്ടുകള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നു.
എന്നാല്‍ ബാങ്ക് ജീവനക്കാരാരും ഇത് ശ്രദ്ധിച്ചില്ല. വൈകുന്നേരം പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ 20 ലക്ഷം രൂപയുടെ വ്യത്യാസം കാണുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 11 വയസ്സുകാരന് പണവുമായി ബാങ്കില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടത്.
ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു തുടര്‍ന്ന് കുട്ടിക്കള്ളനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. കരാറടിസ്ഥാനത്തില്‍ മോഷണം നടത്തുന്നതാണ് 11 കാരന്റെ രീതിയെന്നും മോഷണത്തിന് മുന്‍പ് രണ്ട് ലക്ഷം വരെ അഡ്വാന്‍സായി കൈപ്പറ്റും എന്നും പോലീസ് പറഞ്ഞു.
നിലവില്‍ ഹിസാറിലെ ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പ്രവേശിപ്പിച്ച 11കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ലോഹാരോ ടൗണിലെ മറ്റൊരു ബാങ്കില്‍ നിന്നും ഇതേരീതിയില്‍ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു.
കരാറടിസ്ഥാനത്തിലുള്ള മോഷണമായതിനാല്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ അഡ്വാന്‍സ് വാങ്ങും. മോഷണത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ നല്കുന്നവര് എല്ലാ ചെലവും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് പ്രൊഫഷണല്‍ മോഷ്ടാവായ പതിനൊന്നുകാരന് നടത്തിയിട്ടുള്ളത് എന്നും പോലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതിയായ പതിനൊന്നുകാരന്റെ അമ്മാവനും പിതാവും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ മധ്യപ്രദേശിലെ കാഡിയ ഗ്രാമത്തില്‍ ഹരിയാന പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല.
കുറ്റവാളികളുടെ താവളമായ കാഡിയ അഞ്ച് ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രവേശിക്കാനായത് പോലീസ് പരിശോധന ആരംഭിച്ചതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി മധ്യപ്രദേശ് പോലീസുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്. ഈ പ്രായത്തില്‍ ഇങ്ങനെയാണെങ്കില്‍, ഇവനെ നന്നാക്കിയില്ലെങ്കില്‍ വളരുമ്പോള്‍ ഇവന് മറ്റൊരു റോക്കി ഭായ് ആകുമെന്നും ആ കുട്ടിയെ പിടികൂടി അഭിമാനിക്കും മുന്‍പ് അവനെ മോഷണത്തിനു പ്രേരിപ്പിച്ച നായ്ക്കളെ ആദ്യം പിടികൂടണമെന്നുമാണ് പലരും പറയുന്നത്.