ഒരു ലൈബ്രറി എന്നാല് വിജ്ഞാനത്തിന്റെ ഒരു മഹാലോകമാണ്. വിദ്യയുടെ വിലയറിയാത്ത അക്രമികള് എക്കാലവും വെറുക്കുന്ന ഒന്നാണ് വിജ്ഞാനം പകരുന്ന ഗ്രന്ഥങ്ങള്.
മൈസൂരുവിലെ 62കാരന് സയ്യിദ് ഇസ്ഹാക്കിന്റെ 11000 പുസ്തകങ്ങള് അടങ്ങിയ ലൈബ്രറി തീവെച്ച് കത്തിനശിപ്പിച്ച് അജ്ഞാത സംഘവും വിജ്ഞാനത്തിന്റെ വിലയറിയാത്തവരാണ്.
ദിവസക്കൂലിക്ക് പണിയെടുക്കുന്ന വേളയിവും വായനാശീലവും മുറുകെപ്പിടിച്ചായിരുന്നു അദ്ദേഹം ലൈബ്രറി തുടങ്ങിയത്. 11000 പുസ്തകങ്ങളാണ് ഇസ്ഹാക്കിന്റെ ലൈബ്രറിയിലുണ്ടായിരുന്നത്.
മിക്കവയും കന്നട ഭാഷയില് രചിച്ചത്. ഇതാാണ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചത്. എല്ലാ മതത്തില്പ്പെട്ട പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട പേപ്പറുകളുമെല്ലാം ഇസ്ഹാക്കിന്റെ ഈ പബ്ലിക് ലൈബ്രറിയില് ഉണ്ടായിരുന്നു.
കന്നട ഭാഷയോട് വിരോധമുള്ള ആരോ ആയിരിക്കാം ലൈബ്രറിക്ക് തീയിട്ടതെന്ന് ആരോപിച്ച് ഇസ്ഹാക്ക് പോലീസില് പരാതി നല്കി.
സംഭവം പുറംലോകത്തെത്തിയതോടെ ഇസ്ഹാക്കിനെ സഹായിക്കാന് സോഷ്യല് മീഡിയ രംഗത്തെത്തി. ഇതുവഴി ഇതുവരെ 13 ലക്ഷം രൂപയോളാണ് ഇസ്ഹാക്കിന് ലഭിച്ചത്.
ഉടനടി ലൈബ്രറി തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. എന്ത് തന്നെ സംഭവിച്ചാലും, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. വിദ്യാഭ്യാസം ഇവിടെ അത്യാവശ്യമാണ്.
അബ്ദുള് കലാം ഒരിക്കല് പറഞ്ഞു, നല്ല ഒരു ബുക്ക് നല്ല 100 സുഹൃത്തുക്കള്ക്ക് സമമാണ്. ഇസ്ഹാക്ക് പറയുന്നു.