പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 119 പഴം, പച്ചക്കറി വിപണികള്‍ തുറക്കും. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ 46 മാര്‍ക്കറ്റുകളും വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ 16 മാര്‍ക്കറ്റുകളുമാണ് തുറക്കുന്നത്.
25 മുതല്‍ 28 വരെയായിരിക്കും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നു 10 ശതമാനം അധിക വിലയില്‍ നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറി ഇനങ്ങള്‍ വിവിധ വിപണികള്‍ മുഖാന്തരം സബ്സിഡി നിരക്കില്‍ വില്പന നടത്തും.
ലഭ്യതക്കുറവുളള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിപണികളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും.
ഈ വര്‍ഷം നാടന്‍ ശര്‍ക്കര വളളിക്കോട്, കോട്ടാങ്ങല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷക സംഘടനകള്‍ വഴി ലഭ്യമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൃഷിവകുപ്പിന്റെ ഉപദേശകസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍ദേശം നല്കി.
വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.ജെ. റെജി, സി.ആര്. രശ്മി, വിഎഫ്പിസികെ ജില്ലാ മാനേജര്‍ ഷൈലാപിളള, ഹോര്ട്ടികോര്പ്് മാനേജര്‍ മാത്യു എബ്രഹാം, കൃഷിക്കൂട്ടം പ്രതിനിധി രാജന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.