കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടുകാരി പ്രസവിച്ച സംഭവത്തില്‍ പന്ത്രണ്ടുകാരനെതിരായ ബാലനെതിരേ കേസെടുത്തു. കളമശേരിയിലാണ് മലയാളക്കരയ്ക്കാകെ അപമാനകരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. 18 വയസു തികയാന്‍ രണ്ടു മാസം ബാക്കിനില്‍ക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇതേത്തുടര്‍ന്ന് ബാലാവകാശ നിയമത്തിലെ 70-ാം വകുപ്പു പ്രകാരമാണ് 12 വയസുകാരനെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ പറയുന്നത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസായെന്നാണ്. 12 വയസ്സുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്നു ബന്ധുക്കള്‍ അറിയിച്ചയുടന്‍ ചൈല്‍ഡ് ലൈനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ്.
കളമശേരി സ്വദേശിനിയാണ് പ്രസവിച്ച പെണ്‍കുട്ടി. ഇവരുടെ ബന്ധുവാണ് പന്ത്രണ്ടുകാരന്‍. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്റെ സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിക്ക് പതിനെട്ട് വയസാണെന്ന് തെളിഞ്ഞാല്‍ കുടുങ്ങുക പെണ്‍കുട്ടി തന്നെയാകും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനാകും പെണ്‍കുട്ടിക്കെതിരേ കേസു വരിക.
അതേസമയം, തങ്ങള്‍ക്കെതിരേ കേസെടുത്തതിനെതിരേ ആശുപത്രി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. 12 വയസുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് എന്ന വിവരം അറിഞ്ഞയുടനെ ചൈല്‍ഡ്‌ലൈനുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അവര്‍ പറയുന്നത്. നവംബര്‍ 4ന് പെണ്‍കുട്ടി ഡിസ്ചാര്‍ജ് നേടിയതിന് പിന്നാലെ, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ആശുപത്രി നല്‍കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കുഞ്ഞിനെ വളര്‍ത്താന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മീഷന് മുന്നില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. കുഞ്ഞിനെ കെയര്‍ സെന്ററിലേക്ക് അധികൃതര്‍ മാറ്റി.