വന്‍വ്യവസായികള്‍ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങുന്ന കഥ അത്ര വലിയ സംഭവമൊന്നുമല്ലാതെയായി മാറിയിരിക്കുകയാണ് ഇന്ത്യയില്‍. ബാങ്കുകളെ കബളിപ്പിക്കാന്‍ വമ്പന്‍സ്രാവുകള്‍ക്ക് മാത്രമല്ല കൊച്ചുകുട്ടികള്‍ക്കും കഴിയുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ എസ്ബിഐയുടെ റാംപൂര്‍ ശാഖയില്‍ നടന്ന മോഷണം.
12 വയസുള്ള ബാലനാണ് ബാങ്കില്‍ നിന്നും മൂന്നു ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പയ്യന്റെ മോഷണം പോലീസ് കണ്ടത്. ഒരുവട്ടം തിരിഞ്ഞുനോക്കുന്നതും ആരും പിന്തുടരുന്നില്ലെന്നു കണ്ടു പച്ച ബാഗുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാലനെ ഉപയോഗിച്ചു മോഷണം നടത്തിയതാണോ എന്നു വ്യക്തമല്ല. ബാലനെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും കൊച്ചുകുട്ടികള്‍ക്കു പോലും ബാങ്കിനെ പറ്റിക്കാന്‍ കഴിയുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.