പന്ത്രണ്ട് വയസ്സുള്ള വിദ്യാര്‍ഥിയെ മദ്രസയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
കച്ചാര്‍ ജില്ലയിലെ ലൈലാംപൂരിലെ ഹവൈതാംഗിലെ ദാറുസ് സലാം ആലിയ മദ്രസയിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു .
നമസ്കരിക്കാനായി വിദ്യാര്‍ത്ഥിയെ മുറിയില്‍ ഉളളവര്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം മദ്രസ സീല്‍ ചെയ്തു.
പുലര്‍ച്ചെ മൂന്ന് മണിക്കും നാലിനുമിടയിലായിരിക്കാം സംഭവമെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു.
ഇമാം ആയ മുക്കില്‍ റഹ്മാന് ഖാന് അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇമാം കുറ്റം സമ്മതിച്ചിട്ടില്ല.
ഡോര്‍മിറ്ററിയില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ഖാന് കൊലപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.