ഇത് കമ്യൂണിസമോ കാപ്പിറ്റലിസമോ ? ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും;റൂം തുറന്ന പോലീസുകാര്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച…

കഴിഞ്ഞ ദിവസം ചൈനയിലെ കരുത്തനായ ഒരു കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ 58കാരന്റെ വീട്ടില്‍ നിന്നും പോലീസ് പൊക്കിയത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും. ഇയാള്‍ക്കെതിരേ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സാംഗ് ക്വി എന്ന ഉദ്യോഗസ്ഥനാണ് കുടുങ്ങിയത്.

അന്വേഷണത്തിന്റെ ഭാഗമായി സാംഗിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അഴിമതി ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ പണക്കാരനെവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഈ കമ്യൂണിസ്റ്റുകാരന്‍ മറികടക്കും. സാംഗ് ക്വിയുടെ വീട്ടില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു.

ഹെയ്നാന്‍ പ്രവിശ്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാംഗ് ക്വി. ഇയാളുടെ വീട്ടില്‍ നിന്നും 268 ബില്യണ്‍ ചൈനീസ് യുവാനാണ് കണ്ടെത്തിയത്. ഇവ ഇയാളുടെ അക്കൗണ്ടിലൂടെ വന്ന കൈക്കൂലി പണമാണെന്നാണ് സംശയം. ഇതിനു പുറമേ ഇയാള്‍ ആഡംബര വില്ലകളും പാരിതോഷികമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

അഴിമതി ആരോപിതനായിരിക്കുന്ന സാംഗ് ക്വി കുറ്റവിമുക്തനായാല്‍ 37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയിലെ ഏറ്റവും പണക്കാരനായി ഫോബ്സ് മാസികയുടെ പട്ടികയില്‍ പെട്ട ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ മറികടക്കും. ഏകദേശം 90 ലക്ഷം പേര്‍ വസിക്കുന്ന ഹെയ്നാന്‍ പ്രവിശ്യയിലെ വലിയനേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൈക്കോവിലെ സെക്രട്ടറിയുമാണ് സാംഗ്. സാംഗിന്റെ വീട്ടിലേതെന്ന് കരുതുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരു മുറിയില്‍ സ്വര്‍ണ്ണം ഒരാള്‍ എണ്ണുന്നതിന്റെ വീഡിയോയാണ് എത്തിയത്. എന്നാല്‍ വീഡിയോ ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. സെപ്തംബര്‍ ആറിന് രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗം സാംഗ് രാജ്യത്തിന്റെ നിയമവും അച്ചടക്കവും ലംഘിക്കുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. 2012 ല്‍ അധികാരമേറ്റതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിന്‍ അഴിമതി വിരുദ്ധ നടപടികള്‍ എടുത്തിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 100 ദശലക്ഷം യുവാനുമായി 53 പേരാണ് പിടിയിലായിട്ടുള്ളത്. ഈ വര്‍ഷം തുടങ്ങിയ ശേഷം അഴിമതിക്ക് പിടിക്കപ്പെടുന്ന 17 ാമത്തെ ഉന്നതോദ്യോഗസ്ഥനാണ് സാംഗ്.

Related posts