13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മതംമാറാന്‍ നിര്‍ബന്ധിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
മാണ്ഡ്യയിലെ നാഗമംഗളയിലാണ് സംഭവം. നാഗമംഗള നഗരത്തില്‍ താമസിക്കുന്ന യൂനുസ് പാഷ(25)യാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
നേരത്തെ തന്നെ വിവാഹിതനായ പ്രതി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. പിന്നീടായിരുന്നു പീഡനം. ഇതിനുശേഷം മതംമാറണമെന്നും അനുസരിച്ചാല്‍ വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനവും പ്രതി മുന്നോട്ടു വെച്ചെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാഗമംഗള പോലീസില്‍ പരാതിനല്‍കുകയായിരുന്നു.