പ്രണയം വല്ലാത്തൊരു വികാരമാണ്. പ്രണയം തോന്നി തുടങ്ങിയാല് ചുറ്റുമുള്ളത് എല്ലാം മറക്കും. മാതാപിതാക്കളെയും ബന്ധുക്കളെയും സാമൂഹിക ചുറ്റുപാടുകളെയുമെല്ലാം. തിരുവനന്തപുരം കാട്ടാക്കടയില് ഇത്തരത്തില് ഒരു പ്രണയവും ഒളിച്ചോട്ടവും നടന്നു. അതും എട്ടാംക്ലാസില് പഠിക്കുന്ന പെണ്കുട്ടിയും പത്താംക്ലാസുകാരനായ കാമുകനും കൂടി. അതും പാതിരാത്രിക്ക്.
സംഭവം ഇങ്ങനെ- കട്ടാക്കട സ്വദേശിനിയാണ് കഥാനായിക. സമീപത്തെ സ്്കൂളില് എട്ടാംക്ലാസില് പഠിക്കുന്നു. കഴിഞ്ഞദിവസം രാത്രി മാതാപിതാക്കള് എണീറ്റപ്പോള് പെണ്കുട്ടിയെ കാണുന്നില്ല. ഭയന്ന അവര് ബന്ധുക്കളെ വിളിച്ചുവരുത്തി. എല്ലായിടത്തും അന്വേഷിക്കാന് ആളെ വിട്ടു. ഒടുവില് റോഡരുകിലെ ഒരു മരത്തിന്റെ മറവില് പതിനാറുകാരനൊപ്പം പെണ്കുട്ടിയെ കണ്ടെത്തി. ഇരുവരും പ്രണയത്തിലായിരുന്നുവത്രേ. ചെന്നൈയിലേക്ക് ഒളിച്ചോടാനുള്ള യാത്രയിലായിരുന്നു പ്രണയിതാക്കള്.
വീട്ടുകാര്ക്ക് പക്ഷേ കാമുകനെ പിടികിട്ടിയില്ല. ആള് ബൈക്കില് രക്ഷപ്പെട്ടു. പത്താക്ലാസുകാരനും സ്പോര്ട്സ് താരവുമായ കാമുകനുമായി 13 കാരിയായ എട്ടാം ക്ലാസുകാരി പ്രണയത്തിലായിട്ടു ഒരു വര്ഷമായത്രേ. ശനിയാഴ്ച്ച രാത്രിയാണ് ഇരുവരും ഒളിച്ചോടാന് തീരുമാനിച്ചത്. സഹായത്തിന് കാമുകന്റെ കൂട്ടുകാരനും കൂടി. വീട്ടില് നിന്നു ഇറങ്ങിയ 13 കാരി ഇവര്ക്കിടയില് ഇരുന്നാണ് ബൈക്കില് യാത്രയായത്. ഇടയ്ക്ക് പൊലീസ് പരിശോധന ശ്രദ്ധയില്പ്പെട്ടപ്പോഴാണ് മരത്തിന്റെ മറവിലേക്ക് മാറിയത്. അതേസമയം രണ്ടുവട്ടം പത്താംക്ലാസ് തോറ്റ കാമുകന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്ന്നിട്ടുണ്ട്.