13വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയിലായി. നാവായിക്കുളത്താണ് സംഭവം.
പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളമാണ് പ്രതികള്‍ ലൈംഗികപീഡനത്തിനിരയാക്കിയത്.
കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
എട്ടാം ക്ലാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സഫറുള്ളയും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.