പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരം പരിചയപ്പെടാൻ അവസരമൊരുക്കുന്ന കംപ്യൂട്ടർ ആപ്ലിേക്കേഷനുകളാണ് ഡേറ്റിംഗ് ആപ്പ്. പാശ്ചാത്യ രാജ്യങ്ങളിലും നമ്മുടെ അടുത്തുള്ള ചൈനയിലുമൊക്കെ ലക്ഷക്കണക്കിന് ആളുകളാണ് ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് കാമുകീകാമുകന്മാരെ കണ്ടെത്തുന്നത്.
എന്നാൽ അവിടെയും കളിപ്പീരുമായി ഇറങ്ങിയിരിക്കുകയാണ് കുറേ ചൈനക്കാർ. ഡേറ്റിംഗ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളിൽ പകുതിയും ആ ആപ്പിന്റെ ഉടമസ്ഥർ തന്നെ നിയോഗിച്ച റോബോട്ടുകളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 21 കന്പനികളുടെ ആപ്പുകളാണ് കഴിഞ്ഞ ദിവസം ചൈനയിൽ പോലീസ് പൂട്ടിച്ചത്.
സ്ത്രീകൾ എന്ന വ്യാജേന പുരുഷൻമാരെ പരിചയപ്പെട്ട അവരുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം പണവും സമ്മാനങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച 600 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.