ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു.
ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്.
ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു.
ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം.
സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് നേരത്തെ രാജിവച്ചവര്‍ ആരോപിച്ചിരുന്നു.