ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി.
ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും.
വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41) നെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്.
ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്.
അടുത്ത ദിവസം ബസില്‍വെച്ച് കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് പോക്സോ പ്രത്യേക കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്.