കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരമായി ലൈംഗികചൂഷണത്തിനിരയാക്കിയ 26കാരനെ കഴുത്തറുത്ത് കൊന്ന് 14കാരന്.
ദക്ഷിണദില്ലിയിലെ ബാട്ല ഹൗസ് മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 30നാണ് കൊലപാതകം നടന്നത്.
മുഹമ്മദ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജാമിയ നഗറിലെ ഫ്ളാറ്റിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കഴുത്തില്‍ ആഴമേറിയ മുറിവുണ്ടായിരുന്നു.സംഭവത്തില്‍ 14കാരനെ പോലീസ് പിടികൂടി.
മുഹമ്മദ് വസീം 14കാരനെ കഴിഞ്ഞ രണ്ടു മാസത്തോളമായി ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് പിന്നലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊലപ്പെടുത്താന്‍ 14കാരന് തീരുമാനിച്ചു.
ആക്രമിക്കാനായി പേപ്പറും കട്ടറും കയ്യില്‍ കരുതിയിരുന്നു. ഇത് വച്ച് ശനിയാഴ്ച 14കാരന് 26കാരനെ ആക്രമിക്കുകയായിരുന്നു.
26കാരന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നല്കിയിരുന്നതായിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു കെട്ടിടത്തില്‍ ആളൊഴിഞ്ഞത്.
സക്കീര്‍ നഗറിലെ വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്.