വണ്ടന്മേട്ടില് പതിനാലുകാരന് എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്.
വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന് വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.