സുഹൃത്തിന്റെ 14കാരിയായ മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു.
ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
2020ല്‍ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയില്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും.
സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തില്‍ കുടൂതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.