പ്രണയം നിരസിച്ചതിന്റെ പകയില്‍ കത്തിയുമായി കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി.
കത്തിയുമായി പിന്തുടര്‍ന്ന യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തളളുകയായിരുന്നു.
വ്യാഴം രാവിലെ എട്ടു മണിയോടെ ആനമങ്ങാട്ടായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍മല സ്വദേശി ജിനേഷിനെ( 22) പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചുകാലമായി പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നും പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി പിന്തുടര്ന്ന് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഒന്ന് പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തളളി പെണ്‍കുട്ടി ബഹളം വച്ചു. ഇതു കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തു.