ദുരന്തനിവാരണയുടെ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി.
ആണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് പോക്സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.