ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്ഫ് ചെയ്ത് സാമൂഹികമാധ്യമത്തില് പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്ജസ്റ്റിസ് ബോര്ഡ്.
15 ദിവസം ഗോശാലയില് ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല് ജസ്റ്റിസ് ബോര്ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്.
ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല് ജസ്റ്റിസ് ബോര്ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചെന്നാണ് കേസ്.
ജുവനൈല് ജസ്റ്റിസ് ബോര്ഡ് പ്രസിഡന്റ് അഞ്ജല് അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര് ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്കിയതെന്ന് ജുവനൈല് ജസ്റ്റിസ് ബോര്ഡ് അറിയിച്ചു.
കുട്ടിക്കെതിരെ ഐപിസി സെക്ഷന് 505 ഐടി ആക്ട് സെക്ഷന് 67 പ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു.