പബ്ജി കളിക്കാന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി പതിനഞ്ചുകാരന്‍ ! എന്നാല്‍ പയ്യന്‍ പറയുന്നത് വിചിത്രമായ കാര്യങ്ങള്‍…

പബ്ജി ഗെയിം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഗെയിം അഡിക്ടായ ആളുകളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ടെങ്കിലും. നിരവധി മാതാപിതാക്കള്‍ക്കാണ് ആശ്വാസമായി തീര്‍ന്നത്. അത്തരത്തിലൊരു കുടുംബമാണ് ഉത്തര ഡല്‍ഹിയിലെ തിമര്‍പൂരിലുളള് 65കാരന്റെ കുടുംബം.

മാസങ്ങളോളം പബ്ജി കളിക്കാനുള്ള പണത്തിനായി ഓണ്‍ലൈന്‍ വാലറ്റിലേക്ക് പതിനഞ്ചുകാരന്‍ അടിച്ചുമാറ്റിയത് മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടിലുണ്ടായിരുന്ന 2.34 ലക്ഷം രൂപയാണ്. രണ്ടു മാസം കൊണ്ടാണ് പയ്യന്‍ ഇത്രയും പണം അടിച്ചു മാറ്റിയത്.

എന്നാല്‍ ആ പണം മുഴുവന്‍ താന്‍ കളിച്ചു കളഞ്ഞതല്ലെന്നും ഒരു പ്രത്യേക ലെവലില്‍ എത്തിയപ്പോള്‍ തന്റെ പബ്ജി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് പയ്യന്‍ ദ്വാരക പോലീസ് കമ്മീഷര്‍ ആന്റോ അല്‍ഫോന്‍സെയ്ക്കു മുമ്പില്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറഞ്ഞത്.

പണം നഷ്ടപ്പെട്ടതോടെ മുത്തച്ഛന്‍ പരാതി നല്‍കിയിരുന്നെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് അദ്ദേഹം പറയുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്തിയാല്‍ മാത്രം മതിയായിരുന്നുവെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്.

മേയ് എട്ടിന് ഫോണിലേക്ക് വന്ന ഒരു സന്ദേശമാണ് പണം തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ 65കാരനെ പ്രേരിപ്പിച്ചത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന 2700 രൂപ പിന്‍വലിച്ചതായി അന്നേ ദിവസം അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ബാലന്‍സ് പരിശോധനയില്‍ അക്കൗണ്ടില്‍ അവശേഷിക്കുന്നത് 275 രൂപ മാത്രമാണെന്ന് കണ്ടെത്തി.

അക്കൗണ്ടിലുണ്ടായിരുന്ന 2.34 ലക്ഷം എവിടെ പോയി എന്നതായിരുന്നു അദ്ദേഹത്തെ ആശങ്കപ്പെടുത്തിയത്. എന്നാല്‍ പേടിഎം വഴി രണ്ടു മാസത്തിനുള്ളില്‍ പലയിടങ്ങളിലേക്ക് മാറ്റപ്പെട്ടുവെന്ന് ബാങ്കില്‍ നിന്ന് മറുപടി കിട്ടിയതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

രണ്ടു മാസം പോലീസ് അന്വേഷിച്ചിട്ട് തുമ്പൊന്നും കിട്ടാഞ്ഞതിനെത്തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പണം കൈമാറിയത് ആര്‍ക്കാണെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് പേടിഎമ്മുമായി ബന്ധപ്പെട്ടു. ഇതോടെയാണ് കൊച്ചുമകന്‍ പിടിയിലാകുന്നത്.

അതേസമയം, തന്റെ അക്കൗണ്ട് പാസ്വേര്‍ഡും ഐഡിയും ഒരു സുഹൃത്ത് ആവശ്യപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു. മാസങ്ങളായി താന്‍ പബ്ജി കളിക്കുന്നുണ്ട്. എന്നല്‍ ചില അഡ്വവാന്റേജുകള്‍ക്ക് പണം മുടക്കാനില്ലാത്തതിനാല്‍ തൃപ്തനായിരുന്നില്ല. ഒരു ദിവസം മുത്തചഛന്റെ ഡെബിറ്റ് കാര്‍ഡ് വീട്ടില്‍ നിന്നു കിട്ടി.

ഇതുപയോഗിച്ച് പണം നല്‍കി. ഓരോ തവണയും ഇടപാട് നടക്കുമ്പോള്‍ മുത്തച്ഛന്റെ ഫോണിലേക്ക് ഒടിപി വന്നിരുന്നു. ഫോണ്‍ കൈക്കലാക്കി ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് കൊച്ചുമകന്‍ പറയുന്നു. എന്തായാലും പബ്ജി നിരോധിച്ചത് നന്നായിയെന്ന് മാതാപിതാക്കള്‍ പറയുന്നതിന്റെ ഒരു കാരണം ഇത്തരത്തിലുള്ള സംഭവങ്ങളാണെന്ന് വ്യക്തം.

Related posts

Leave a Comment