അടൂരില്‍ സഹപാഠിയ്ക്കും സുഹൃത്തിനുമൊപ്പമിരുന്ന മദ്യപിച്ച 15കാരിയെ പോലീസില്‍ ഏല്‍പ്പിച്ച കാമുകന് ഒടുവില്‍ പോക്സോ കേസില്‍ അറസ്റ്റില്‍.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വ്യാജേന പെണ്‍കുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ‘ഷൈന്‍’ ചെയ്ത ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്.
മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് അനന്തു പീഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്.
ഇതോടെ അനന്തു പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അനന്തുവിനെയും കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പോലീസ് അറസ്റ്റ് ചെയ്തു.
സിപിഎം പ്രവര്‍ത്തകനായ സഞ്ജുവിനെ രക്ഷിക്കാന്‍ പ്രാദേശിക നേതാക്കള്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു.
അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചുകാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പെണ്‍കുട്ടിയുടെ സഹപാഠിയാണ് ഈ ആണ്‍കുട്ടി. ഇയാളുടെ മാതാപിതാക്കള്‍ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ ആണ്. മൂത്ത സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്ത് ആണ് പെണ്‍കുട്ടി ഇവിടെ എത്തുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടി തന്റെ പിതാവിന്റെ സുഹൃത്തായ സഞ്ജു സുഗുണനെ (26) വിളിച്ചു വരുത്തി. ഇയാള്‍ മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തി.
ഇയാള്‍ തന്നെ ചിക്കന്‍ തയാറാക്കി കുട്ടികള്‍ക്കൊപ്പം മദ്യപാനം നടത്തി. രണ്ടു മണിയോടെ ആരംഭിച്ച മദ്യപാനം നാലു മണി വരെ നീണ്ടപ്പോഴേക്കും പെണ്‍കുട്ടി അഞ്ചു പെഗ് മദ്യത്തോളം അകത്താക്കിയിരുന്നു.
ഈ സമയം അനന്തു പെണ്‍കുട്ടിയുടെ അമ്മയെയും കൂട്ടി വൈകിട്ട് നാലു മണിയോടെ ഇവിടെ എത്തി. ഈ സമയം പെണ്‍കുട്ടി മദ്യലഹരിയില്‍ നില്‍പ്പ് ഉറക്കാത്ത നിലയില്‍ ആയിരുന്നു.
വിവരം അറിയിച്ചത് അനുസരിച്ചു പോലീസ് വന്നു. ഇതിനോടകം ആണ്‍കുട്ടിയുടെ മൂത്ത സഹോദരന് വീട്ടില്‍ എത്തിയിരുന്നു. എല്ലാവരെയും സ്റ്റേഷനില്‍ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി.
അപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അനന്തു ആണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടിയുടെ മൊഴി.
പാണ്ടനാട്ട് അനന്തുവിന്റെ വീടിനു സമീപമാണ് പെണ്‍കുട്ടിയുടെ വീട്. അടൂര്‍ കൈതക്കല്‍ എന്ന സ്ഥലത്തു ഇപ്പോള്‍ വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
ഇവിടെയും പണ്ടനാട്ടും വച്ചു പല തവണ പീഡിപ്പിച്ചു എന്നാണ് കുട്ടി മൊഴി നല്‍കിയത്. ഈ കൂട്ടുകാരന്റെ വീട്ടില്‍ മുന്‍പ് അനന്തു പെണ്‍കുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ കുട്ടിയുടെ മാതാവ് അറിയിച്ചപ്പോള്‍ നേരെ ഇങ്ങോട്ട് പോന്നുവെന്നു അനന്തു പറയുന്നു. മദ്യം നല്കി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുള്ളത് എന്നാണ് സൂചന.
പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയതിനാണ് സഞ്ജു സുഗുണന് പോലീസിന്റെ പിടിയിലായത്.