സ്കൂളില്‍ തലകറങ്ങി വീണ പതിനഞ്ചുകാരിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സത്യം മനസിലാക്കിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്. തനിക്ക് അയല്‍വാസിയായ യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പോയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ 19 കാരനായ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സര്‍ക്കാര്‍ സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം.
വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാടകക്ക് താമസിക്കുന്ന കുട്ടിയുടെ വീടിന്റെ അടുത്തുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായി പെണ്‍കുട്ടി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ ശേഷം യുവാവും സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ പെണ്‍കുട്ടിയും ദിവസവും കാണാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.